Tuesday, September 9, 2008

പി എന്‍ മേനോന്‍ ഓര്‍മ്മയാവുന്നു

ഒരു വന്മരം കൂടി വീണു.

മലയാള സിനിമയുടെ തന്റേടക്കാലങ്ങളെ ഓര്‍ക്കുമ്പോള്‍ മേനോനെ ആര്‍ക്കു മറക്കാന്‍ കഴിയും ? സെറ്റിനു പുറത്തേയ്ക്ക് ചിത്രീകരണത്തെ എത്തിച്ച ഓളവും തീരവും എന്ന ഒറ്റ ചിത്രം മതി ആ മഹാകലാകാരന് അമരത്വമേകാ‍ന്‍.

കുറെ നാളായി ഓര്‍മ്മയെല്ലാം നശിച്ചു തീരെ കിടപ്പിലായിരു മേനോന് മരണം ഒരുപക്ഷെ അന്നുഗ്രമായിരിക്കും.

ചെമ്പരത്തി, ഗായത്രി, കുട്ട്യേടത്തി തുടങ്ങിയവയും അദ്ദേഹത്തിന്റെ ചിത്രങ്ങളാണ്. മരുമകന്‍ ഭരതനെപ്പോലെ മേനോനും കലാസംവിധായകനായാണ് സിനിമാരംഗത്ത് വരുന്നത്.

മഹാനായ ചലചിത്രകാരന് ആദരാഞ്ജലികള്‍.....

5 comments:

പച്ചപ്പായല്‍ said...

പി എന്‍ മേനോന് ആദരാഞ്ജലികള്‍...

ഭൂമിപുത്രി said...

നല്ല സിനിമ,
ഗൗരവമുള്ള സിനിമ-ഇതൊക്കെ എന്താണെന്ന് മലയാളിയെ ആദ്യമായി പഠിപ്പിച്ചവരിൽ പി.എൻ.മേനോനുമുണ്ടായിരുന്നു.
ആ നില്യ്ക്ക് പലർക്കും ഗുരുസ്ഥാനീയനാണദ്ദേഹം.
ആ അത്മാവിനു സ്വസ്തി.

തോന്ന്യാസി said...

ഓളങ്ങള്‍ തീരത്തോട് വിട പറഞ്ഞു.......

പി.എന്‍.മേനോന് ആദരാഞ്ജലികള്‍......

മാണിക്യം said...

ആധുനീക
മലയാള സിനിമയുടെ
മറക്കാനാവാത്ത മുഖമാണു
പി എന്‍ മേനോന്‍.
മലയാള സിനിമയുടെ മുഖമുദ്ര മാറ്റിയ
ചലചിത്ര സാക്ഷാത്ക്കാരങ്ങള്‍
പി എന്‍ മേനോന്റെതായിരുന്നു..
ഒരു തികഞ്ഞ കലാകാരനായിരുന്നു അദ്ദേഹം.

പി എന്‍ മേനോന് ആദരാഞ്ജലികള്‍ ...

... ჱܓ ...ჱܓ ...ჱܓ ...ჱܓ ...

എതിരന്‍ കതിരവന്‍ said...

മലയാളസിനിമയെ തമിഴ്സിനിമക്കാര്‍ ഇട്ടെച്ചുപോയ സെറ്റില്‍ നിന്നും കൊണ്ടു പോയി ഓളത്തിനും തീരത്തിനും അടുത്തിരുത്തി പുതുമയുടെ കാറ്റ് ഏല്‍പ്പിച്ച മഹാനുഭാവന്‍. ‘റോസി’യും ഇദ്ദേഹത്തിന്റേതായിരുന്നു. അവസാനം ഒരു സീരിയല്‍ ചെയ്തത് കണ്ടിരുന്നു.

ആദരാഞ്ജലികള്‍.