Monday, December 1, 2008

മാ‍തൃഭൂമിയും മനോരമയും മാനം നോക്കുമ്പോൾ...


ഇന്നലെ, ഡിസംബർ ഒന്നാം തീയതി സന്ധ്യകഴിഞ്ഞപ്പോൾ ആകാശത്ത് ദൃശ്യമായ അപൂർവ്വ കാഴ്ചയെപ്പറ്റി അപ്പോൾത്തന്നെ എല്ലാവരും അറിഞ്ഞിരിക്കും, ഇന്നിറങ്ങിയ പത്രങ്ങളിലും ആദ്യപേജിൽ ചിത്രങ്ങളുണ്ട്.

ഈ വാർത്ത മാതൃഭൂമി, മനോരമ പത്രങ്ങളിൽ വന്നത് അതാത് പത്രങ്ങളിൽ ഞെക്കി ഞെക്കി വായിക്കാം.

മാതൃഭൂമിയിലെ പ്രസക്തഭാഗങ്ങൾ ഇതാണ് :
തിങ്കളാഴ്‌ച രാത്രി ചന്ദ്രന്റെ ഇരുവശങ്ങളിലും രണ്ട്‌ കണ്ണുകള്‍പോലെ മാനത്ത്‌ തെളിഞ്ഞുകണ്ട ഗ്രഹങ്ങള്‍ വ്യാഴവും ശുക്രനുമാണെന്ന്‌ കേരള സര്‍വകലാശാല നക്ഷത്രബംഗ്ലാവിന്റെ ഡയറക്ടര്‍ ഡോ. രേണുക പറഞ്ഞു. ഡിസംബറില്‍ സാധാരണ മകരം-കുംഭം രാശിയാണ്‌. എന്നാല്‍ ആകാശം തെളിഞ്ഞിരുന്നതിനാലാണ്‌ ഈ ഗ്രഹസംയോഗം നഗ്നനേത്രങ്ങള്‍ക്ക്‌ ദൃശ്യമായതെന്ന്‌ ഡോ. രേണുക പറഞ്ഞു. ധനുരാശിയിലാണ്‌ തിങ്കളാഴ്‌ചത്തെ ഗ്രഹസാന്നിധ്യം ദൃശ്യമായത്‌. വ്യാഴത്തിന്‌ സൂര്യനെ ഒരു പ്രാവശ്യം ഭ്രമണംചെയ്യാന്‍ 12 വര്‍ഷം വേണം. ശുക്രന്‌ ഒരു വര്‍ഷവും വേണം. ഇത്തരം ഗ്രഹസംയോഗങ്ങള്‍ പ്രകൃതിയില്‍ സാധാരണയാണെങ്കിലും നഗ്നനേത്രങ്ങള്‍ക്ക്‌ കാണാനാകുന്നത്‌ അപൂര്‍വമാണെന്ന്‌ ഒബ്‌സര്‍വേറ്ററി മുന്‍ ഡയറക്ടര്‍ ഗോപിചന്ദ്‌ പറഞ്ഞു. 2001-ല്‍ ഇത്തരം അഞ്ച്‌ നക്ഷത്രസംയോഗങ്ങള്‍ 'പഞ്ചനക്ഷത്ര' കണ്ടിട്ടുള്ളതായും അനുഭവമുണ്ട്‌.

ഇനി മനോരമയിലെ വാർത്തയിലെ പ്രധാന ഭാഗം:
വ്യാഴവും ശുക്രനും ഒരേ വരിയിൽ വരുന്നത് അത്ര അപൂർവ്വമല്ലെന്ന് പ്രശസ്ത ജ്യോതിഷി ചവറ എം. ഗോപാലകൃഷ്ണൻ പറയുന്നു. എന്നാൽ, ത്രികോണം വരച്ചതുപോളെ ചന്ദ്രനോ‍ാടു ചേർന്നൂള്ള ഈ സമാഗമം ഇതുവരെ കാണാത്തതാണേന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം. ഒരേ സമയം ഗ്രഹയുദ്ധവും സമാഗമവും ചേർന്നതാണത്രെ ഇന്നലെയുണ്ടായ പ്രതിഭാസം. .... ...വ്യാഴത്തിനാണ് കൂടുതൽ പ്രകാശം. ശുക്രനു പ്രകാശം കുറവാണ്. ഗ്രഹയുദ്ധത്തിൽ ശൂക്രനു പ്രകാശമേറി ശുക്രൻ ജയിക്കുമെന്നാണു ജ്യോതിശാസ്ത്രം..... (അതോ ജ്യോതിഷമോ ?)

എന്തു പറയാൻ ! അപൂർവ്വമായ ഒരു ആകാശക്കാഴ്ചയെ വിശദീകരിക്കാൻ കേരളത്തിന്റെ സുപ്രഭാതം കൂട്ടുപിടിച്ചത് ജ്യോതിഷത്തെ. എന്നിട്ട് ജ്യോതിഷത്തെ ജ്യോതിശാസ്ത്രം എന്ന് വേഷം മാറ്റുകയും ചെയ്യുന്നു. സാരമില്ലായിരുന്നു മാത്തുകുട്ടിച്ചായന്റെ പത്രപ്രവർത്തക കുഞ്ഞാടുകൾ ജ്യോതിഷരത്നത്തിന്റെ, മഹാപണ്ഡിതന്റെ യുദ്ധ-സമാഗമ മഹാപ്രതിഭാസത്തെക്കുറിച്ചുള്ള വിശദീകരണത്തിനൊപ്പം ചുരുങ്ങിയത് ഒരു കോളേജ് അദ്ധ്യാപകനോടെങ്കിലും ഇതിനെക്കുറിച്ച് ചോദിച്ചറിഞ്ഞെങ്കിൽ, അതുംകൂടി പ്രസിദ്ധീകരിച്ചെങ്കിൽ ! വാർത്ത, സ്വ.ലേ. കൊല്ലത്തുനിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജ്യോതിർഗോളങ്ങളെപ്പറ്റി സാമാ‍ന്യബോധം സ്വലേയ്ക്കും തിരുമണ്ടൻ എഡിറ്റർക്കും ഇല്ലാതെ പോ‍വുന്നത് സ്വാഭാവികമാവാം. എന്നാലും ഇതുപോലെ ഒരു വാ‍ർത്ത കൊടുക്കുമ്പോൾ അതിന്റെ ശാസ്ത്രീയ വിശദീകരണം ആരോടെങ്കിലും തേടനുള്ള മിനിമം മര്യാദ പാലിക്കാമായിരുന്നു ആർക്കെങ്കിലും.

മാതൃഭൂമി ജ്യോതിശാസ്ത്രഞ്ജരെ ഉദ്ദരിച്ചാണ് ഈ പ്രതിഭാസം വിശദീകരിക്കുന്നത്. അത്രയും ഭാഗ്യം. കാരണം, ബോംബെ ആക്രമണത്തെയും മുൻ‌കാലങ്ങളിലെ പല ഡിസാസ്റ്ററുകളെയും കണക്റ്റ് ചെയ്ത് ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ലേഖനത്തിന്റെ മാറ്റൊലി, 26 തീയതി കലിപ്പാണെന്ന് പറഞ്ഞുംകൊണ്ട്, വെറും രണ്ടു ദിവസം മുൻപ് പ്രസിദ്ധീകരിച്ചിരുന്നു കോഴിക്കോടൻ പത്രത്തിൽ.

ഇനി മറ്റു ഫോർത്ത് എസ്റ്റേറ്റുകാർ എന്തൊക്കെയാണാവൊ ഇതിനെപ്പറ്റി പറഞ്ഞിരിക്കുക ?

18 comments:

പച്ചപ്പായല്‍ said...

ഇന്നലെ ആകാശത്ത് കണ്ട അപൂർവ്വകാഴ്ചയുടെ കാരണം മാതൃഭൂമിയിലുമ്മനോരമയിലും വന്നത് കാണണം. ഒന്ന് ജ്യോതിശാസ്ത്രം, മറ്റൊന്ന് ജ്യോതിഷം !

വയൽ said...

താങ്കളുടെ വിലയിരുത്തൽ നന്നായി
അഭിനന്ദനങ്ങൾ

Muneer said...

>>വ്യാഴത്തിനാണ് കൂടുതൽ പ്രകാശം. ശുക്രനു പ്രകാശം കുറവാണ്.

മടയനെ മുക്കാലിയില്‍ കെട്ടിയിട്ടു അടിക്കണം. രണ്ടിനും പ്രകാശം ഇല്ല ഗോപാലകൃഷ്ണാ.. സൂര്യന്റെ വെളിച്ചം പ്രതിഫലിപ്പിക്കുകയാണ്‌ അത് ചെയ്യുന്നത്. കൂടുതല്‍ carbon dioxide ഉള്ളത് കാരണം ശുക്രന്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിപ്പിക്കുന്നു. അത് കൊണ്ടു ശുക്രന്‍ കൂടുതല്‍ തിളങ്ങുന്നതായി തോന്നും. അല്ലാതെ വ്യാഴം അല്ല കൂടുതല്‍ തിളങ്ങുന്നത്

Dinkan-ഡിങ്കന്‍ said...

ആ പാവം ഗലീലിയോ ഇന്നുണ്ടായിരുന്നെങ്കില്‍ പത്രവാര്‍ത്ത കണ്ട്‍ ദൂരദര്‍‍ശിനിയിലെ ലെന്‍സ് തല്ലിപ്പൊട്ടിച്ച് അതീന്നൊരു പീസെടുത്ത് സ്വന്തം കണ്ണില്‍ കുത്തിക്കേറ്റുമായിരുന്നു.

smitha adharsh said...

ഇന്നലെ ടി.വി.ന്യൂസിലും കണ്ടു..ചിരിക്കുന്ന ആകാശം എന്ന്..! കണ്ടപ്പോള്‍ ഒരുപാടു അത്ഭുതം തോന്നി.

Vadakkoot said...

Good observation :)

മനോരമ അതിന്റെ സ്വഭാവം കാണിച്ചു; അത്ര തന്നെ...!!!

tk sujith said...

ഡിങ്കന്റെ കമന്റിനു കൊട് കൈ

നിലാവ്‌ said...

മനോരമയുടെ ലീലാവിലാസങ്ങൾ പറഞ്ഞറിയിക്കാൻ ഒരുജന്മം പോരാ....വൈക്കം മുഹമ്മദ്‌ ബഷീർ മരിച്ചതിനെ പിറ്റേന്ന് അതായിരുന്നു കേരളത്തിലെ എല്ലാ പത്രങ്ങളുടേയും തലക്കെട്ട്‌.. മനോരമക്ക്‌ പിന്നെയും 24 മണിക്കൂർ കഴിഞ്ഞാണ്‌ ആ വാർത്ത കിട്ടിയത്‌...അത്രക്കുണ്ട്‌ വയനക്കാരൊടുള്ള പ്രതിബദ്ധത....16 ലക്ഷം കഴിഞ്ഞെത്രെ..കേരളത്തിൽ 16 ലക്ഷം മണ്ടന്മാരുണ്ടെന്ന് ഉറപ്പിക്കാം...

paarppidam said...

haha ഇപ്പോളത്തെ അവസ്ഥയിൽ ഇമ്മാതിരി ന്യൂസുകൾ കണ്ടൽഭുതപ്പെടേണ്ടതില്ല മാഷേ.
ദാ ഇതിൽ darppanam darppanam ഇമ്മാതിരി വാർത്തക്കാരെ കുറിച്ച് ഒരു ഹാസ്യം എഴുതിയിട്ടുണ്ട്.

ജിവി/JiVi said...

അതാണ് മനോരമ.

ഞാന്‍ ആചാര്യന്‍ said...

ഇതാണു മാഷെ വൃത്താന്ത പത്ര പ്രവര്‍ത്തനം..കലാബവന്‍ മണീ ചിരിച്ച പോലെ ഒന്നു ചിരിച്ചോട്ടേ: ങ്യേ..ഹെഹെഹെ

Umesh::ഉമേഷ് said...

:) :(

ഡിസംബറില്‍ സാധാരണ മകരം-കുംഭം രാശിയാണ്‌.

Does anybody know what Dr. Renuka meant by this?

കുഞ്ഞിക്കിളി said...

Hey I saw this in the Sky of Los Angeles and was quite surprised.
couldnt get a chance to read our newspapers in these days.. God save our newspapers!

Anonymous said...

വായിച്ചവർക്കും അഭിപ്രായം അറിയിച്ചവർക്കും നന്ദി.

മുനീർ, അതു കൊള്ളാം.

ഡിങ്കാ, കൊട് കൈ.

കിടങ്ങൂരാൻ, ആ ബഷീർ പീസിന് നന്ദി.

ഉമേഷെ, ഒരു ഐഡിയയുമില്ലല്ലൊ :(

Unknown said...

Astronony ക്കു പകരം Astrology.

sHihab mOgraL said...

പത്രധര്‍മ്മത്തിനപ്പുറം ചുരണ്ടല്‍ മത്സരങ്ങളും ശാന്തികേന്ദ്രങ്ങളുടെ പരസ്യങ്ങളും പത്രങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന കാലഘട്ടത്തില്‍, പ്രത്യേകിച്ച്‌ മനോരമ പോലുള്ള പത്രങ്ങളില്‍ നിന്ന് ഇതില്‍ കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍... പൊതുവെ, അനാവശ്യ കാര്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്‌ പൊതു ജനങ്ങളെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകറ്റാനുള്ള പ്രവണത മാധ്യമങ്ങളില്‍ വര്‍ദ്ധിച്ച്‌ വരുന്നുണ്ട്‌. വി. എസിണ്റ്റെ വാക്കില്‍ പിടിച്ചു തൂങ്ങിയത്‌ ഉദാഹരണം. അപ്പുവിണ്റ്റെ ഈ പോസ്റ്റ്‌ കാണുക.
ഇത്‌ ശ്രദ്ധയില്‍ കൊണ്ടു വന്നതിന്‌ താങ്കള്‍ക്കഭിനന്ദനങ്ങള്‍.

Nat said...

ഉമേഷ്,
ഡോ. രേണുക ഉദ്ദേശിച്ചത് ഡിസംബറില്‍ മകരം അഥവാ aries (♈), കുംഭം അഥവാ aquarius (♒) എന്നീ നക്ഷത്രക്കൂട്ടങ്ങളെ (constallations) ആകാശത്ത് കാണാനാകുമെന്നാണ്‌. രാശി എന്നത് കൊണ്ട് അവര്‍ ഉദ്ദേശിച്ചത് constallations ആണ്‌.

Tony said...

Astrology is primitive of Astronomy. It is just a prejudice that Astrolger cant say anything about a phenomenon related to his field.